പ്രവാസം

ഒട്ടനേകം പര്യായ പദങ്ങളുമായി പിറന്നു വീണ ഒരു വാക്ക് ആയിരിക്കണം പ്രവാസം.ജന്മ നാടിന്റെ മടിത്തട്ടിൽ നിന്നിറങ്ങി ഓരോ പ്രവാസിയും നടക്കാൻ തുടങ്ങുന്നു,വേദനകളും നൊമ്പരങ്ങളും,ഒറ്റപ്പെടലുകളും,അതിലുപരി എന്നെങ്കിലും സക്ഷാത്ക്കരിക്കപ്പെട്ടെക്കാവുന്ന കുറെ സ്വപ്നങ്ങളുടെ ഭാണ്ടവും പേറി.....! നിർവചനങ്ങൾക്കും വിവരണങ്ങൾക്കും അപ്പുറത്ത്,ഓരോ പ്രവാസിക്കും പച്ചയായ ഒരു ജീവിതമുണ്ട്.
                                   വ്യത്യസ്ത കോണുകളിൽ ജനനവും ജീവിതവും വിധിക്കപ്പെട്ടവരാണ് പ്രവാസികൾ.അവിടെ ഓരോരുത്തരുടെയും താമസ സ്ഥലങ്ങൾ ഓരോ കുഞ്ഞു ലോകമായി മാറുന്നു.ജാതിയോ മതമോ ഭാഷയോ വേഷമോ  ദേശമോ കൊണ്ട് ആ കുഞ്ഞു ലോകത്തിനു മതിലുകൾ പണിയാനാവില്ല.അവിടെ വേദനകളുണ്ട്,വിഷമങ്ങളുണ്ട്,പരാതിയും പരിഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്,അതിലുപരി എല്ലാ വേദനകളെയും മായ്ച്ചു കളയുന്ന ഒത്തു ചേരലുകളുണ്ട്.എല്ലാത്തിനും നടുവിൽ നിന്ന് കൊണ്ട് ഓരോരുത്തരും അവരവര്ക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ജീവിതം ജീവിച്ചു തീർക്കുന്നു.തന്റെ പ്രവാസത്തിന്റെ ആയുസ്സ് അറിയാത്തവരാണ് മിക്കവരും.ഒരിടത്തു വായിച്ചൊരു വാചകം ഓർക്കുന്നു,"പ്രായസമാനുഭാവിക്കുന്നവനാരോ അവൻ പ്രവാസി" അതെ അവന്റെ പ്രയാസങ്ങൾക്ക് അവന്റെ പ്രവാസത്തിന്റെ ആയുസ്സയിരിക്കും മിക്കപ്പോഴും.
                                   ഇത്രയേറെ ചർച്ച ചെയ്യപ്പെടാനും,വേദികളിൽ വിഷയമായിതീരാനും ഈ പ്രവാസം എന്ന മൂന്നക്ഷരം എന്ത് കൊണ്ടായിരിക്കാം കാരണമായി തീർന്നത്?മരണാനന്തര ജീവിതത്തോട് വരെ പ്രവാസത്തെ ഉപമിക്കാനിടയായ സാഹചര്യം എന്തായിരിക്കാം?അതെ ,പ്രവാസം അങ്ങനെയൊക്കെയാണ്.എല്ലാവരിൽ നിന്നും,എല്ലാത്തിൽ നിന്നും വെർപ്പെട്ടൊരു ഏകാന്ത ജീവിതം.
                                   നാടിന്റെ മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഒരു പ്രവാസി പലപ്പോഴും ഏറെ പണിപ്പെടുന്നത്‌ കാണാം.പ്രവാസം അവന്റെ ജിവിതത്തിലേൽപ്പിക്കുന്ന എറ്റവും വലിയ മുറിവുകളിൽ ഒന്നാണത്.ദിനേനയെന്നോണം മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ ഉൾക്കൊള്ളാൻ പ്രവാസത്തിന്റെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ട അവനു ഏറെ പണിപ്പെടേണ്ടി വരുന്നു.

തുടരും....!



3 അഭിപ്രായങ്ങൾ:

  1. കനലായെരിയുന്ന അനുഭവങ്ങള്‍ ഫോറീന്‍ സെന്റ്‌കുപ്പിക്കുള്ളിലും പുത്തന്‍ മണക്കുന്ന അത്തരിനുള്ളിലും അട്ടി വെച്ച പണ
    ത്തിനുള്ളിലും ഒളിപ്പിക്കുന്നതാണ് പ്രവാസം..

    മറുപടിഇല്ലാതാക്കൂ
  2. ഉറ്റവരുടെ വിശേഷങ്ങൾ ഒരു ഫോൺകോളിനു പിന്നിലെ ശബ്ദതലങ്ങളിൽ മാത്രം കാതുകരഞ്ഞു കേട്ട് ഉള്ളുലഞ്ഞു മനസിലാക്കി അക്ഷരങ്ങൾ പെറുക്കി വാക്കുകളാക്കി മറുപടി പറയാൻ പരിശ്രമിക്കുന്നവർ...

    മറുപടിഇല്ലാതാക്കൂ
  3. സൂപ്പർ, ഞാനീ എഴുത്ത് എടുത്തോട്ടെ?

    മറുപടിഇല്ലാതാക്കൂ

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text