ആദ്യമായാണ് മൂന്നാറിലേക്ക്.രാത്രി ഏകദേശം പതിനൊന്നു മണിക്ക് മൂന്നാറില്‍ എത്തുമ്പോള്‍ ചെറിയ ചാറല്‍ മഴയുണ്ടായിരുന്നു,ഒപ്പം നല്ല തണുപ്പും.റൂമെടുത്തു ഫ്രെഷായി പുലര്‍ച്ചെ ഏഴു മണി വരെ ഉറങ്ങി.എവിടേക്ക് എങ്ങനെ പോകണമെന്ന് യാതൊരു രൂപവുമില്ലാതെ അന്തം വിട്ടു നില്‍ക്കുമ്പോഴായിരുന്നു ഒരു ഗൈഡിനെ കിട്ടിയത്.അല്ലെങ്കിലും ഒരു പിരാന്തിനു വെറുതെയിരുന്നപ്പോള്‍ എടുപിടിയെന്നു തീരുമാനമെടുത്തു KSRTC ബസില്‍ മൂന്നാറില്‍ എത്തിയ ഞങ്ങള്‍ക്ക് അങ്ങനെ നില്‍ക്കാനല്ലാതെ വേറെ എന്തിനാണ് കഴിയുക?
വേനലില്‍ ഒരല്‍പ്പം കുളിര്‍മ തേടിപ്പോകാന്‍ കേരളത്തില്‍ ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനാണ് മൂന്നാര്‍. എന്നാല്‍ മൂന്നാറില്‍ പോകുന്ന പലര്‍ക്കും അവിടെയുള്ള കാഴ്ചകളെന്തെന്നും എവിടെയൊക്കെയാണ് പോകേണ്ടതെന്നും വ്യക്തമായ ധാരണയുണ്ടാകാറില്ല. കൃത്യമായ പ്ലാനിംഗില്‍ അവിടെ പോയാല്‍ ഏറെയുണ്ട് കാണാനും ആസ്വദിക്കാനും. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താല്‍പ്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.
മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍
ഏകദേശം മുപ്പതോളം ചായത്തോട്ടങ്ങള്‍ മൂന്നാറില്‍ ഉണ്ട്
മൂന്നാര്‍ മസ്ജിദ്
മൂന്നാർ ഓം ശരവണ ഭവൻ
ടോപ് സ്റ്റേഷന്‍
തമിഴ് നാടിനെയും കേരളത്തെയും വേര്‍തിരിക്കുന്ന ഈ പ്രദേശം മൂന്നാറില്‍ നിന്നും ഏകദേശം മുപ്പത്തിനാല് കിലോമീറ്റര്‍ അകലെയാണ്.അന്തരീക്ഷം തെളിഞ്ഞിരിക്കുമ്പോള്‍ ഇവിടെ നിന്നും തമിഴ് നാട് കാണാന്‍ വളരെ രസമാണ്.ഒത്തിരി പടവുകള്‍ താഴേക്ക് ഇറങ്ങി വേണം ഈ കാണുന്ന മുനമ്പില്‍ എത്താന്‍ .തിരിച്ചു കേറുന്നത് ഇത്തിരി പാടു തന്നെ.പാറകള്‍ നിറഞ്ഞ കൂറ്റന്‍ പര്‍വതങ്ങളില്‍ അങ്ങിങ്ങായുള്ള പുല്‍ക്കൂട്ടങ്ങളും ഇടതിങ്ങി വളരുന്ന മരങ്ങളും കാണാം.
ടോപ് സ്റ്റേഷന്‍
ടോപ് സ്റ്റേഷന്‍
ടോപ് സ്റ്റേഷന്‍
ടോപ് സ്റ്റേഷന്‍
ടോപ് സ്റ്റേഷന്‍
ടോപ് സ്റ്റേഷന്‍
മാട്ടുപ്പെട്ടി ഡാം കാണാന്‍ പോകുന്ന വഴി മാട്ടുപ്പെട്ടി യിലെ ഇന്‍ഡോ-സ്വിസ്സ് ഡയറി ഫാം കണ്ടു.സന്ദര്‍ശകര്‍ക്ക് ഉള്ളിലേക്ക് പ്രവേശനമില്ല.നൂറോളം തരം പശുക്കള്‍ ഇവിടെ ഉണ്ടെന്നു ഡ്രൈവര്‍ പറഞ്ഞു.
1962 ഇല്‍ സ്വിറ്റ്സര്‍ലാന്റ് ഗവണ്മെന്റുമായി സഹകരിച്ചു “ഇന്‍ഡോ സ്വിസ്സ്” പ്രോജക്റ്റ് ആയി ആരംഭിച്ച ഈ കേന്ദ്രം പിന്നീട് കേരള സര്‍ക്കാരിനു കൈമാറുകയായിരുന്നു.
ഇന്‍ഡോ-സ്വിസ്സ് ഡയറി ഫാം
ഇന്‍ഡോ-സ്വിസ്സ് ഡയറി ഫാം
ആധുനിക സൌകര്യങ്ങളോടു കൂടിയ ഏംബ്രിയോ ടെക്നോളജി ലാബ്.
ഞങ്ങള്‍ ഡാമിന്‍റെഅരികിലെത്തി.ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്.യൂക്കാലി മരങ്ങള്‍ ഡാമിന്‍റെ മറുവശത്ത് തലയെടുപ്പോടെ നില്‍ക്കുന്നു.
മാട്ടുപെട്ടി ഡാം
മാട്ടുപെട്ടി ഡാം
മാട്ടുപെട്ടി ഡാം
മാട്ടുപെട്ടി ഡാം
ബൊട്ടാണിക്കൽ ഗാർഡൻ
ബൊട്ടാണിക്കൽ ഗാർഡൻ
ബൊട്ടാണിക്കൽ ഗാർഡൻ
ബൊട്ടാണിക്കൽ ഗാർഡൻ
ബൊട്ടാണിക്കൽ ഗാർഡൻ
എക്കോ പോയിന്‍റ്
മൂന്നാറില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട് എക്കോ പോയിന്റിലേക്ക്.ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് ഇവിടെ ഇറങ്ങിയത്.മറുകരയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ മലകളിലെ ഇടതിങ്ങി വളരുന്ന വൃക്ഷങ്ങളാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.എക്കോ പ്രതിഭാസം പലരും മതിവരുവോളം പരീക്ഷിക്കുന്നത് കണ്ടു
പെരിയാർ തീരം
****************
മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.
ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്പ് ഇങ്ങനെ മലനിറഞ്ഞ് കുറിഞ്ഞി പൂത്തത് 2006ലാണ്.
ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.
മാട്ടുപെട്ടി
മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രൊജക്ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.
പള്ളിവാസല്‍
മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.
ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.
ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.
ടോപ്‌സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.
തേയില മ്യൂസിയം
മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്പര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ