11 ജൂൺ 2015

പാലക്കാട്



പാലക്കാട് വിനോദ സഞ്ചാരത്തിന്റെ വാതായനം
സഹ്യപര്‍വ്വതം കോട്ടകെട്ടി സംരക്ഷിക്കുന്ന കേരളത്തിന്റെ കോട്ടവാതില്‍ പാലക്കാട്ടാണ്. വാളയാറിലെ കുഞ്ഞുചുരം കടന്നാണ് അന്യദേശക്കാര്‍ കൂടുതലായും കേരളത്തിലെത്തുന്നത്. ഇത് കേരളത്തിന്റെ വിനോദസഞ്ചാരത്തിലേക്കുള്ള വാതായനം കൂടിയാവുന്നു. കുടുംബസമേതം പാലക്കാട് തങ്ങി കുറഞ്ഞദൂരത്തില്‍ വ്യത്യസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാം എന്നതാണ് പാലക്കാടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 
മഹത്തായ സംസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന നിളയും, ഭവാനിയും ശിരുവാണിയും. തുഞ്ചനും കുഞ്ചനും തുടങ്ങി എം.ടി.യും ഒ.വി.വിജയനും അടങ്ങുന്ന മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ശക്തി ശ്രോതസു കൂടിയാണീ മണ്ണ്. ഗ്രാമീണഭംഗികളും പാരമ്പര്യകലകളും രുചിഭേദങ്ങളും കൊണ്ട് അനുഗ്രഹീതമായ നാട് ആതിഥ്യമര്യാദകളുടെ മറുവാക്കുമാണ്. കല്‍പ്പാത്തി അഗ്രഹാരത്തിലെ കൊണ്ടാട്ടങ്ങളുടെയും അച്ചാറുകളുടെയും പിന്നെ രാമശ്ശേരി ഇഡ്ഡലിയുടെയും പെരുമ കടലിനക്കരെ എത്തിയതാണ്. നിത്യസന്ദര്‍ശകരേയും നവാതിഥികളേയും ഈ നാട് ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. പാലക്കാട് വന്നാല്‍ എന്തെല്ലാമാണ് കാണാനും അറിയാനുമുള്ളത്. നമുക്കൊന്നു ചുറ്റിയടിക്കാം..

പറമ്പി കുളം

പറമ്പിക്കുളത്ത് ചെന്നാല്‍ വന്യമൃഗങ്ങളെ ഉറപ്പായും കാണാം. കേരളത്തിലെ ഏറ്റവും മൃഗസമ്പത്തും ജൈവവൈവിധ്യവുമുള്ള വന്യമൃഗസംരക്ഷണ കേന്ദ്രമാണിവിടം. കാട്ടിലൂടെ ട്രെക്കിങ്, ബോട്ടിങ്, പ്രകൃതി പഠന ക്യാമ്പുകള്‍ എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പാക്കേജുകള്‍ ഇവിടെയുണ്ട്. സ്ഥലം പാലക്കാട് ജില്ലയിലാണെങ്കിലും ഇങ്ങോട്ടുള്ള റോഡ് പൊള്ളാച്ചി വഴിയാണ്.പാലക്കാട് നിന്ന് നൂറുകിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ പറമ്പികുളം കടുവാസങ്കേതത്തിലെത്താം.തമിഴ്നാട്ടിലെ പൊള്ളാച്ചി,വാൽ‌പ്പാറ പ്രദേശങ്ങളിലൂടെ കടന്നേ പറമ്പികുളത്ത് എത്താനാകൂ.ആദ്യ ചെക് പോസ്റ്റ് കടന്ന് കടുവാസങ്കേതത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ യാത്രികരെ സ്നേഹപൂർവം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു;വന്യജീവികളുടെ സ്വൈര്യവിഹാരത്തിനു ഭംഗം വരുത്തുന്ന യാതൊന്നും ചെയ്യരുത്.വാഹനങ്ങൾ പതിയെ മാത്രം പോവണം.ഹോൺ മുഴക്കാനേ പാടില്ല.പാട്ട്വെച്ചും ബഹളമുണ്ടാക്കിയും അവരെ ഭയപ്പെടുഠരുത്.ആനപ്പാടിയിലെ ഇൻഫർമേഷൻ കൊണ്ടറിലെത്തുന്നതു വരെ വാഹനം നിർത്താനോ ഇടക്ക് ഇറങ്ങാനോ പാടില്ല.ചിലപ്പോൾ ജീവനു തന്നെ അപകടം നേരിട്ടേക്കാം.എന്തിനു, കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ‘അടിച്ചു പൊളിച്ച്’ ആഘോഷത്തിമിർപ്പിൽ ഇടക്കെവിടെയെങ്കിലും ഇറങ്ങിയാൽ തൊട്ടടുത്ത ഈറ്റക്കാട്ടിലോ പുൽമേട്ടിലോ മേയുന്ന കാട്ടാനക്കൂട്ടമോ,കാട്ടുപോത്തോ പ്രകോപിതരായി ആക്രമിച്ചേക്കാം.അത് അവരുടെ സ്വയം പ്രതിരോധമാണു.എല്ലാമൃഗങ്ങളിൽ നിന്നും നമ്മളൊക്കെ സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട്.




ആളിയാര്‍ പറമ്പികുളം ഡാം തമിഴ്നാട് പണിതത്‌


സൈലന്റ് വാലി

കേരളത്തിന് പ്രകൃതിപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ കന്യാവനമായ സൈലന്റ് വാലി മഴക്കാട് സിംഹവാലന്റെ ആവാസകേന്ദ്രവുമാണ്. മണ്ണാര്‍ക്കാടിനടുത്തുള്ള മുക്കാലിയിലാണ് സൈലന്റ് വാലിയുടെ പ്രവേശനകവാടം. ഇവിടെ നിന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ കുന്തിപ്പുഴ വരെ സഞ്ചാരികളെ കൊണ്ടുപോകും. അവിടെ വാച്ച് ടവറും സൈലന്റ് വാലി സമരചരിത്രം വ്യക്തമാക്കുന്ന മ്യൂസിയവും മറ്റും ഉണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ആന, സിംഹവാലന്‍, തുടങ്ങിയ മൃഗങ്ങളേയും കാണാം. പാലക്കാട് നിന്ന് 70 കിലോമീറ്ററാണ് ദൂരം.

നെല്ലിയാമ്പതി




"കേരളത്തിന്റെ വൃന്ദാവനം"എന്നറിയപ്പെടുന്ന മലമ്പുഴ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം,മലമ്പുഴ ഉദ്യാനം,ചിൽഡ്രൻസ് പാർക്ക്,ഇക്കോ പാർക്ക്,ജപ്പാൻ ഗാർഡൻ,അക്വേറിയം,സ്നേക്ക് പാർക്ക്,റോപ്പ് വേ,ഫാന്റസി പാർക്ക്,സ്പീഡ് ബോട്ട് സവാരി ,തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ .പ്രശസ്ത ശില്പിയായകാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച "യക്ഷി"എന്ന ശില്പം കാണികളെ ആകർഷിക്കുന്നു.
Inline image 2
ഡാമിന്‍റെ മുകള്‍ ഭാഗം
Inline image 2
ഡാമിനു കുറുകെയുള്ള നടപ്പാലം
Inline image 5
അണക്കെട്ടില്‍ നിന്നും വെള്ളം ഷട്ടറുകള്‍ വഴി പുറത്തേക്ക്
Inline image 3
ഡാമിനു മുകളിലേക്കുള്ള വഴികളിലൊന്ന്
Inline image 7

അണക്കെട്ടില്‍ നിന്നും വെള്ളം ഷട്ടറുകള്‍ വഴി പുറത്തേക്ക്
മലമ്പുഴ ഉദ്യാനം
മലമ്പുഴ ഉദ്യാനം
മലമ്പുഴ ഉദ്യാനം
മലമ്പുഴ ഉദ്യാനം
മലമ്പുഴ ഡാം
മലമ്പുഴ ഫൗണ്ടന്‍
മലമ്പുഴ ഉദ്യാനം
മലമ്പുഴ ഉദ്യാനം
റോപ് വേ
ഉദ്യാനത്തിനുമുകളിലൂടെയുള്ള ഉല്ലാസപ്രദമായ ആകാശയാത്ര സാധ്യമാക്കുന്ന റോപ്പ് വേ,ഉദ്യാനത്തിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാന്‍ സന്ദര്‍ശകരെ സഹായിക്കുന്നു.
മലമ്പുഴ ക്രോസ് വേ
മലമ്പുഴ റോക്ക് ഗാര്‍ഡന്‍ ചിത്രം 
ഉപയോഗശൂന്യമായ വളപ്പൊട്ടുകളും, തറയോടുകളും, മറ്റ് പാഴ് വസ്തുക്കളും കൊണ്ട് നിര്‍മിച്ച തെന്നിന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡനാണ് മലമ്പുഴയിലുള്ളത്.


മലമ്പുഴ റോക്ക് ഗാര്‍ഡന്‍ ചിത്രം




കോടമഞ്ഞും മലനിരകളും ഓറഞ്ചുമരങ്ങളും മനോഹരമായ വ്യൂപോയിന്റുകളും വന്യമൃഗങ്ങളും പക്ഷികളുമെല്ലാം ചേര്‍ന്ന് നെല്ലിയാമ്പതിയെ പാലക്കാടിന്റെ സ്വര്‍ഗഭൂമിയാക്കി മാറ്റിയിരിക്കുന്നു. നെല്ലിയാംപതിയിലേക്കുള്ള ചുരം ആരംഭിക്കുന്നിടത്തെ പോത്തുണ്ടി ജലാശയവും മനോഹരമായ കാഴ്ചയാണ്. സീതാര്‍കുണ്ടും, മാമ്പാറയും മിന്നാംപാറയും മാട്ടുമലയും കേശവന്‍പാറയുമെല്ലാമാണ് കാണേണ്ട ഇടങ്ങള്‍. സാഹസിക പ്രിയര്‍ക്ക് ട്രെക്കിങ്ങിന് പോകാം. അല്ലാത്തവര്‍ക്കു പ്രകൃതിയുടെ ശാന്തതയില്‍ സ്വച്ഛമായി താമസിക്കാം. നഗരത്തില്‍ നിന്ന് 54 കിലോമീറ്ററുണ്ടാവും ഇങ്ങോട്ടേക്ക്.

ശിരുവാണി

ശിരുവാണിയില്‍ കാടിനുനടുവില്‍ അന്തിയുറങ്ങാന്‍ പട്ട്യാര്‍ ബംഗഌവുണ്ട്. വനംവകുപ്പിന്റെ അനുമതിയോടെ മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നു മാത്രം. ഇവിടെ പകല്‍ കറങ്ങിവരികയും ചെയ്യാം. കോയമ്പത്തൂര്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയാണ് ശിരുവാണിയിലേത്. ആനയും, കടുവയും പുള്ളിപ്പുലിയും രാജവെമ്പാലയുമടക്കം നിരവധി വന്യജീവികളുള്ള കാടിനു നടുവിലാണ് ഈ സംഭരണി. സംഭരണിക്കടുത്ത് കിടങ്ങിനു നടുവില്‍ സുരക്ഷിതമായാണ് പട്ട്യാര്‍ ബംഗഌവ്. വനംവകുപ്പ് തന്നെ നിരവധി ട്രെക്കിങ് പ്രോഗ്രാമുകളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. 48 കിലോമീറ്ററാണ് പാലക്കാടു നിന്ന്.

മലമ്പുഴ

കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയില്‍ കേബിള്‍കാര്‍ സവാരി, ബോട്ടിങ്, സ്‌നേക്ക്പാര്‍ക്ക,് റോക്ഗാര്‍ഡന്‍, തുടങ്ങി ഒരു ദിവസം ചെലവഴിക്കാനുള്ള വിഭവങ്ങള്‍ തന്നെയായുണ്ട്. കുട്ടികളുമൊത്ത് ഇവിടെ എത്തിയാല്‍ ഫാന്റസി പാര്‍ക്കില്‍ കയറാന്‍ മറക്കരുത്. നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. 

ധോണി

പതിനഞ്ച് കിലോമീറ്ററേയുള്ളു ധോണിമലനിരകളിലേക്ക് അവിടെ നിന്നും നാലു കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാം. പാലക്കാട്- മണ്ണാര്‍ക്കാട് റൂട്ടില്‍ തുപ്പനാട് നിന്നോ കല്ലടിക്കോട്ടില്‍ നിന്നോ തിരിഞ്ഞു പോയാല്‍ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടത്തിനരികിലെത്താം- മീന്‍വല്ലം. പാലക്കാട് നിന്ന് 31 കിലോമീറ്ററും. മണ്ണാര്‍ക്കാടിനടുത്തുള്ള കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, നെല്ലിയാംപതിയിലേക്കുള്ള വഴിയിലെ പോത്തുണ്ടിഡാം, എന്നിവ മറ്റ് കാഴ്ചകള്‍.

പാലക്കാട് നഗരത്തില്‍ തന്നെയാണ് ചരിത്രസ്മരണകളുമായി നിലകൊള്ളുന്ന പാലക്കാട് കോട്ട. 1766 ല്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് കോട്ട നിര്‍മ്മിച്ചത്. 

കൂട്ടുജീവിതത്തിന്റെ മികച്ച മാതൃകയായ പാലക്കാട് കല്‍പ്പാത്തിയിലെ അഗ്രഹാരം, അനങ്ങനടിയിലെ അനങ്ങന്‍മല, ചൂലന്നൂരിലെ മയിലാടും പാറ, ചെമ്പൈ സംഗീതഗ്രാമം, ചിറ്റൂര്‍ ഗുരുമഠം, കുഞ്ചന്‍ നമ്പ്യാരും തുള്ളലും മറക്കാത്ത കിള്ളിക്കുറിശ്ശിമംഗലം, കഥകളി സ്‌കൂള്‍ തലത്തിലേ പഠിപ്പിക്കുന്ന വെള്ളിനേഴി ഗ്രാമം, ഒളപ്പമണ്ണമന, തബലയും മദ്ദളവുമെല്ലാം നിര്‍മ്മിക്കുന്ന പെരുവെമ്പ് വാദ്യഗ്രാമം, പണ്ട് അറിവിന്റെയും ആരോഗ്യത്തിന്റെയും കേന്ദ്രമായിരുന്ന, ഇന്ന് വിനോദസഞ്ചാരത്തിന്റെ നവീന മുഖങ്ങളിലൊന്നായി മാറിയ പൂമുള്ളിമന, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുടെ പൂരപ്പറമ്പാണ് പാലക്കാട്.

പാലക്കാട് സഞ്ചരിക്കുമ്പോള്‍ ഈ നാടിന്റെ രുചി കൂടി അറിയാന്‍ മടിക്കണ്ട. രാമശ്ശേരി ഇഡ്ഢലി, മംഗലാം കുന്നിലെ മുറുക്ക്, ആലത്തൂരിലെ ഉപ്പേരി, കല്‍പ്പാത്തിയിലെ വാഴത്തണ്ട്, താമരവളയം, ചുണ്ടയ്ക്ക കൊട്ടാട്ടം... പാലക്കാടിന്റെ രുചിവൈവിധ്യ പട്ടിക അങ്ങിനെ നീളുന്നു.
നാടറിഞ്ഞ് നാടിന്റെ രുചിയറിഞ്ഞ് മടങ്ങുമ്പോള്‍ നിങ്ങള്‍ ഉറപ്പായും പറയും ഞങ്ങള്‍ വീണ്ടും വരും- അതാണ് പാലക്കാടിന്റെ വശ്യത.












കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴയുടെയും ചാലക്കുടിപ്പുഴയുടെയും പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി[1]തേയിലകാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി[അവലംബം ആവശ്യമാണ്]പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.
കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവൻപാറ എന്ന സ്ഥലത്തുനിന്നും നോക്കിയാൽ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ തെയില എസ്റ്റേറ്റ് വളരെ അടുത്താണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആണ് മണലരൂ എസ്റ്റേറ്റ്. ഇവിടെയുള്ള തോട്ട-കടയിൽ നിന്നും സന്ദർശകർക്ക് തോട്ടത്തിൽ ഉല്പാദിപ്പിച്ച തെയില വാങ്ങാൻ കഴിയും. കേരള സർക്കാർ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്. ഈ തോട്ടത്തിൽ നിന്നും സ്ക്വാഷ്, ജാം, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, ഗ്വാവ തുടങ്ങിയ പഴങ്ങൾ വാങ്ങാൻ കഴിയും. വഴുതനങ്ങ, പയർ, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെനിന്നും വാങ്ങാം. വീക്കേ കമ്പനി നടത്തുന്ന മറ്റൊരു തെയില തോട്ടവും തെയില ഫാക്ടറിയും ഇവിടെനിന്നും അടുത്ത് ചന്ദ്രമല എസ്റ്റേറ്റിലാണ്. എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയർക്ക് വിൽക്കുകയായിരുന്നു. ഈ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരുന്ന ബ്രിട്ടീഷുകാർ ഇവിടത്തെ പ്രകൃതി വിഭവങ്ങൾ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചുള്ളൂ.
ബ്രിട്ടീഷുകാർ തങ്ങൾക്കു വേണ്ടിയും തെയിലത്തോട്ടങ്ങളുടെ കാര്യസ്ഥന്മാർക്കു വേണ്ടിയും നിർമ്മിച്ച ഭവനങ്ങൾ അവയുടെ നിർമ്മിതിയിലും രൂപകല്പനയിലും വളരെ മനോഹരമാണ് . ഈ പ്രദേശത്തിന്റെ തണുത്ത കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. ഭവനങ്ങളുടെ തറയും ചുമരുകളും തണുപ്പ് കടക്കാതിരിക്കാനായി തടി കൊണ്ട് പാകിയിരിക്കുന്നു. വീടുകളിൽ നെരിപ്പോടും ഉണ്ട്. ബ്രിട്ടീഷുകാരുടെ എല്ലാ വീടുകളുടെയും മുന്നിൽ നല്ല പൂന്തോട്ടങ്ങളും ഉണ്ട്.
മറ്റൊരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് സീതാർകുണ്ട്രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയിൽ നിന്ന് വെള്ളമെടുത്ത് പൂജകൾ അർപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മലമുകളിൽ നിന്ന് ദൂരെനിന്നുതന്നെ സീതാർകുണ്ട് കാണാം. ദൂരെയുള്ളചുള്ളിയാർമീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളിൽ നിന്ന് കാണാൻ കഴിയും.
കേരളത്തിലെ വികസിത സ്ഥലങ്ങളിൽ നിന്ന് ദൂരെയാണെങ്കിലും ഇവിടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ)-ന്റെ ഒരു ടെലെഫോൺ എക്സ്ചേഞ്ജ് ഉണ്ട്. ഏറ്റവും പുതിയ ഓപ്ടിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ടെലിഫോൺ എക്സ്ചേഞ്ജ് നെല്ലിയാമ്പതിയെ പുറം‌ലോകവുമായി ബന്ധിപ്പിക്കുന്നു. ഇന്ന് ഒരു മൊബൈൽ ടവറും ഇവിടെ നിലവിലുണ്ട്. ഇടുങ്ങിയ മലമ്പാത വികസിപ്പിച്ച് വീതികൂട്ടുന്ന പണി പുരോഗമിക്കുന്നു. തെയിലത്തോട്ടങ്ങളിലെ തൊഴിലാളികളിൽ കൂടുതലും തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. ഇവർ നാലോ അഞ്ചോ വീടുകൾ ഒരു വരിയിൽ ഉള്ള ‘പടി’ എന്ന താമസ സ്ഥലങ്ങളാണ് താമസിക്കാൻ നൽകിയിരിക്കുന്നത്. മണലരൂ എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികൾക്കായി ഒരു വിദ്യാലയവും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി ഒരു ആശുപത്രിയും നടത്തുന്നു.

 

Long view of pothundy dam from Kesavan para(Aparichithan movie location)
 
Seetharkundu view point
A small pond at Kesavan Para(Aparichithan movie location)

1 അഭിപ്രായം:

 

ഫേസ് ബുക്ക്‌

Sample text



Sample Text

Receive all updates via Facebook. Just Click the Like Button Below

Powered By | Blog Gadgets Via Blogger Widgets

Sample Text